View in English

സ്വാഗതം

ഐശ്വര്യത്തിന്റെയും കലയുടെയും അധിപനായ ശ്രീ ഗന്ധർവ സ്വാമിയും ഇഷ്ടവരദായിനിയായ ശ്രീ ഭദ്രകാളിയും തുല്യ പ്രാധാന്യത്തോടെ വാണരുളുന്ന ഈ ക്ഷേത്രം ഉരുളികുന്നം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ആയിരത്തി അഞ്ഞൂറ് വർഷത്തിൽപരം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഇവിടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തർ അനുഗ്രഹം തേടി എത്താറുണ്ട്.

ഉത്തമ ദാമ്പത്യത്തിന്റെയും വൈദ്യത്തിന്റെയും മൂർത്തിയും മഹാവിഷ്ണുവിന്റെ അംശാവതാരവുമായ ഗന്ധർവ സ്വാമി ധന്വന്തരീഭാവത്തിലും വിരാജിക്കുന്നു. നിഗ്രഹാനുഗ്രഹശക്തിയുള്ള ഉരുളികുന്നത്തെ ശ്രീ ഭദ്രകാളിയുടെ പ്രതിഷ്ഠ ചെറുവള്ളി ഭഗവതിയുടെ ചൈതന്യമാണ്.

Ulsavam 2019 - Festival നോട്ടീസ് കാണുക

ക്ഷേത്രത്തിൽ എത്താനുള്ള വഴി

കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനും പാലായ്ക്കും മദ്ധ്യേ ഉരുളികുന്നം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ റോഡു മാർഗ്ഗം എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.

വിവിധ സ്‌ഥലങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു:

കോട്ടയം - 28 കി.മീ (മണർകാട്, ആനിക്കാട് വഴി)
പാലാ - 12.8 കി.മീ (പൈക വഴി)
പൊൻകുന്നം - 10 കി.മീ
ആലപ്പുഴ - 64 കി.മീ
എറണാകുളം - 80 കി.മീ