പ്രധാന പൂജകളും വഴിപാടുകളും
ക്ഷേത്രത്തിലെ പ്രധാന പൂജകളുടെയും വഴിപാടുകളുടെയും വിവരം ഇവിടെ ചേർത്തിരിക്കുന്നു. ഭക്തർക്ക് വഴുപാടുകൾ മുൻകൂട്ടി അറിയിക്കാനും ബുക്ക് ചെയ്യാനുമുള്ള സൗകര്യവും ഉണ്ട്. ഇതിനായുള്ള ഫോൺ നമ്പറും പണമടക്കാനുള്ള അക്കൗണ്ട് വിവരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്.
പ്രധാന പൂജകൾ
ഗന്ധർവ്വപൂജ
സർവ്വൈശ്വര്യത്തിന്, ഗന്ധർവ്വബാധയകറ്റാൻ, ചൊവ്വാദോഷം മാറുവാൻ, വിവാഹതടസ്സം മാറുവാൻ, സന്താന സൗഭാഗ്യത്തിന്, രോഗശമനത്തിന് - എന്നിവയ്‌ക്കെല്ലാം ഗന്ധർവ്വപൂജ നല്ലതാണ്. എല്ലാ ദിനങ്ങളിലും ഈ പൂജ നടത്താവുന്നതാണ്.
ഭദ്രകാളീപൂജ
ശത്രുദോഷം മാറുന്നതിനും ഗുളികൻ പ്രേതബാധകൾ മാറുന്നതിനും ഭദ്രകാളി പ്രീതിക്കും.
പിതൃനമസ്കാരം
മരിച്ച ആളിന്റെ പേരിലും മരിച്ച നാളിലും ഒരു വർഷത്തേക്ക്.
മൂത്താരിന് വെള്ളംകുടി
വ്യവഹാര വിജയം, നീതി ലഭിക്കുന്നതിന്, ഉദ്ദിഷ്ടകാര്യസിദ്ധി എന്നിവയ്ക്ക് വൈകുന്നേരം 7 മണിക്ക് ശേഷം.
പ്രധാന വഴിപാടുകൾ
പ്രതിഷ്ഠ | വഴിപാട് |
---|---|
ഗന്ധർവ്വസ്വാമിക്ക് | എല്ലാ വ്യാഴാഴ്ചയും തൃമധുരം, പാല്പായസം |
ഭദ്രകാളിക്ക് | എല്ലാ വെള്ളിയാഴ്ചയും കടുംപായസം, ഗുരുതി, കുങ്കുമർച്ചനയും അഭിഷേകവും, നാരങ്ങാവിളക്കും |
സുന്ദര യക്ഷിയമ്മക്ക് | കൂട്ടവറ |
മൂത്താരിന് | അപ്പം, അട, വെള്ളം കുടി |
നാഗരാജാ നാഗയക്ഷി | ആയില്യം പൂജ, നൂറും പാലും |
മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന്
Temple Office Phone
04828 264101
Bank A/C No.
SBI Poovarany (Paika)
A/C No: 57039725920
IFSC: SBIN0070121